ലോക്ഡൗണ്‍: തെലങ്കാനയില്‍ കുറുവടിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹന പരിശോധന; ആരാണ് ആര്‍എസ്എസിന് നിയമം കൈയിലെടുക്കാന്‍ അധികാരം തന്നതെന്ന് പൊതുജനം

Jaihind News Bureau
Sunday, April 12, 2020

ലോക്ഡൗണിനിടെ തെലങ്കാന ചെക്‌പോസ്റ്റുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹന പരിശോധന. കുറുവടിയുമായി പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരികുകയാണ്. പ്രവര്‍ത്തകര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഐ.ഡി പ്രൂഫും ലൈസന്‍സും ആവശ്യപ്പെട്ടു. ഇവര്‍ക്ക് സമീപം സംസ്ഥാന പൊലീസ് നില്‍ക്കുന്നതും ചിത്രങ്ങളില്‍കാണാം.

അതേസമയം സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിന്റെ ജോലി പുറത്തുള്ളവരെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും ആര്‍എസ്എസിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നു. അതേസമയം പരിശോധനയക്ക് പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്‍റെ വിശദീകരണം