സ്കൂളില്‍ പഠിപ്പ് മുടക്കാന്‍ എത്തിയ എസ്എഫ്ഐ ക്കാരും നാട്ടുകാരും ഏറ്റുമുട്ടി : 15 പ്രവർത്തകർ കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, January 11, 2022

വടകര : ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരും  നാട്ടുകാരും തമ്മില്‍ വടകരയില്‍ സംഘര്‍ഷം. വടകര എംയുഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചൊവ്വാഴ്ച രാവിലെ സംഘര്‍ഷമുണ്ടായത്.

എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തെങ്കിലും സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തിയതാണ് പ്രശ്നമായത്. ക്ലാസുകള്‍ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. ക്ലാസ് വിടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയച്ചതോടെ വാക്കേറ്റമുണ്ടായി. ഇതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. 15 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വടകരയില്‍ പ്രകടനം നടത്തി.