പ്രളയാനന്തരം കേരളം പുനരുദ്ധാരണത്തിനായി പൊരുതുന്നതിനിടയിലും സർക്കാർ വക ധൂർത്ത്

Jaihind Webdesk
Monday, November 12, 2018

Govt Light-Refreshment

പ്രളയാനന്തരം കേരളത്തെ പുനർസൃഷ്ടിക്കാൻ ഫണ്ട് കണ്ടെത്താനാകാതെ ബുദ്ധിമുട്ടുമ്പോൾ വീണ്ടും സർക്കാർ വക ധൂർത്ത്. പ്രളയത്തിന്‍റെ ആഘാതം ശക്തമായി നിന്ന സെപ്റ്റർ മാസത്തിൽ ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ചായകുടിച്ച ഇനത്തിൽ ലെവിട്ടത് ചെലവിട്ടത് രണ്ടേകാൽ ലക്ഷം രൂപ. ലൈറ്റ് റീഫ്രഷ് മെന്‍റ് ചാർജ് ഇനത്തിലാണ് ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ചെലവ് ചുരുക്കലിന് എല്ലാ വഴികളും തേടണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം നിലനിൽക്കെയാണ് സർക്കാർ തലത്തിലെ തന്നെ ധൂർത്ത് പുറത്ത് വന്നിരിക്കുന്നത്. തുക അനുവദിച്ച് കൊണ്ടുളള പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

കേരളത്തിന്‍റെ പുനർ നിർമ്മിതിക്ക് ഫണ്ട് സ്വരൂപീക്കാനായി സർക്കാർ സകലവഴികളും തേടുന്നതിടയിലാണ് സർക്കാരിന്‍റെ തന്നെ ഭാഗമായ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ധൂർത്ത് പുറത്തായിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്നതാണ് ഈ കണക്ക്. ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും സെപ്റ്റംബർ മാസത്തിൽ മാത്രം ചയക്കുടിച്ച വകയിൽ ഇന്ത്യൻ കോഫി ഹൗസിന് നൽകിയത് 2 ലക്ഷത്തി 24 ആയിരത്തി 296 രൂപ. ലൈറ്റ് റീഫ്രഷ് മെന്‍റ് ഇനത്തിലാണ് ഇത്രയും വലിയ ധൂർത്ത് നടന്നിരിക്കുന്നത്.  ഇന്ത്യൻ കോഫി ഹൗസിന് തുക അനുവദിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പ് ഇറക്കിയ ഉത്തരവാണിത്. റിഫ്രഷ് മെന്‍റ് ഇനത്തിൽ ചെലവായ തുയുടെ ബിൽ സർക്കാർ വിശദമായി പരിശോധിച്ചു എന്നും ഇത് അംഗീകരിച്ച്കൊണ്ട് തുക അനുവദിച്ചു എന്നുമാണ് ഈ ഉത്തരവിൽ പറയുന്നത്.

ബിൽ തുക തൃശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് അനുവദിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രളയത്തിന്‍റെ ആഘാതം ശക്തമായി നിന്ന സെപ്റ്റർ മാസത്തിലാണ് ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ചായകുടിച്ച ഇനത്തിൽ ഇത്രയും വലിയ ധൂർത്ത് നടത്തിയിരിക്കുന്നത്. പ്രളയാനന്തര കേരളത്തിന്‍റെ പുനർസൃഷ്ടിക്കായി ഫണ്ട് കണ്ടെത്താനാകാതെ ഇപ്പോഴും സർക്കാർ ബുദ്ധമുട്ടുകയാണ്. സാലറി ചലഞ്ച് ഉൾപ്പെടെ നടത്തി ഫണ്ട് സ്വരൂപിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ചായകുടിക്കായി ഒരു മാസം ലക്ഷങ്ങൾ സർക്കാർ ചെലവഴിച്ചിരിക്കുന്നത്.