മലപ്പുറത്ത് പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; ഒരേക്കറോളം സ്ഥലം ഒലിച്ചുപോയി, ആളപായമില്ല

Jaihind Webdesk
Friday, September 2, 2022

 

മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി വെള്ളത്തിൽ ഒലിച്ചുപോയി. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു. ആളപായമില്ല.

മലപ്പുറം ജില്ലയിൽ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. ഉരുൾപൊട്ടിയ ആനക്കയം പന്തല്ലൂർ പ്രദേശത്തും കനത്ത മഴയായിരുന്നു. കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.