കാലിത്തീറ്റ കുംഭകോണക്കേസ് : ലാലു പ്രസാദ് യാദവിന് ജാമ്യം

Jaihind Webdesk
Saturday, April 17, 2021

 

പട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആർജെ‍ഡി ദേശീയ അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. 2017 ഡിസംബർ 23 മുതൽ ശിക്ഷ അനുഭവിക്കുന്ന മുൻ മുഖ്യമന്ത്രിക്കു ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുഭവിച്ചത്. ദുംക ട്രഷറിയിൽ നിന്നു 3.13 കോടി രുപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 3 കേസുകളിൽ ജാമ്യം നേടിയ ലാലുവിനു ദുംക കേസിൽ കൂടി വിധി അനുകൂലമായതോടെ പുറത്തിറങ്ങാനാകും.