വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം ; പത്രങ്ങളില്‍ പരസ്യം

Jaihind Webdesk
Friday, May 28, 2021

കൊച്ചി: വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് അഡ്മിനിസ്ട്രേഷൻ പരസ്യം നൽകിയത്. പുതിയ പരിഷ്കാരങ്ങൾ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്നാണ് ന്യായീകരണം.

ഗോവധ നിരോധനത്തെ എതിര്‍ക്കുന്നത് കച്ചവടക്കാരും സ്വാര്‍ത്ഥതാല്‍പര്യക്കാരുമാണെന്നും വിമര്‍ശനം. വൈദ്യുതി ഉത്പാദനം സ്വകാര്യവല്‍ക്കരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗർ അലി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്.