കർണാടകത്തിൽ ഇന്ന് നിർണായകം; കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ട് തേടും

Jaihind Webdesk
Thursday, July 18, 2019

കർണാടകത്തിൽ എച്ച്.ഡി കുമാരസ്വാമി സർക്കാർ രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. വിമത എംഎൽഎമാർ തിരിച്ചെത്തും എന്ന പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് കോൺഗ്രസ്. ഇന്നലെ ഉണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അനുനയ ചർച്ചകൾ നടന്നിരുന്നു. രാമലിംഗ റെഡ്ഡി മടങ്ങിവന്നതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പിൽ കൂടുതൽ വിമതർ എത്തുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. വിശ്വാസവോട്ടെടുപ്പിന് എത്താത്ത വിമത എംഎൽഎമാരെ അയോഗ്യരാക്കുകയാണ് നീക്കം.