ലഖിംപൂർ കർഷക കൊലപാതകം ; കെഎസ് യു നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

Jaihind Webdesk
Friday, October 8, 2021

മലപ്പുറം :ലഖിംപൂരില്‍ കർഷകരുടെ കൊലപാതപകത്തിലും , സംഭവത്തില്‍ കർഷകരെ സന്ദർശിക്കാനെത്തിയ  പ്രിയങ്ക ഗാന്ധിയുടെ  അറസ്റ്റിലും കെഎസ് യു നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു .

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് എ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു കെഎസ് യു മണ്ഡലം പ്രസിഡന്‍റ് മുഹ്സിൻ ഏനാന്തി ആദ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് ഷെറി ജോർജ്, കെഎസ് യു നിയോജക മണ്ഡലം പ്രസിഡന്‍റ് എ പി അർജുൻ, മുനിസിപ്പൽ കെഎസ് യു ജന:സെക്രട്ടറി ഷിബിൽ റഹ്മാൻ, മാനു മൂർഖൻ, ആസിഫ് ടിഎംഎസ്, ബാബു കല്ലായി, ഷാനവാസ്‌ പട്ടികാടൻ, സഫ്വാൻ മൈലാടി തുടങ്ങിയവർ സംസാരിച്ചു ശാലു പാലങ്കര, ഷണ്മുകൻ പിഎസ്, നന്ദു ലാൽ, ആവാദ് യാസീൻ, അശോദ്, മിശാൽ പാതിപാറ, അരുൺ പി എന്നിവർ നേതൃത്വം നൽകി