പി.എസ്.സി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു – യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ അക്രമം അഴിച്ചു വിട്ടു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 19 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു . ജയിലിൽ നിന്ന് ഇറങ്ങിയ 12 കെ.എസ്.യു പ്രവർത്തകരെ കെ.എസ്.ശബരിനാഥൻ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സെയ്ദലി കയ്പ്പാടി, കെ.എസ്.യു -യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത് .
ജയിൽ വാസത്തിനിടെ പോലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിങ്കു പടിപ്പുരയിൽ വെളിപ്പെടുത്തി. അതേ സമയം ശക്തമായ സമരപരിപാടികളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും റിങ്കു പറഞ്ഞു .
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിങ്കു പടിപ്പുരയിൽ, സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കളായ പീരു മുഹമ്മദ്, ഷോബിൻ തോമസ്, കെ.എഫ് ഫെബിൻ, നൗഫൽ കണിയാപുരം, സഫീർ സലാം, കൃഷ്ണകാന്ത്, സുഹൈൽ ഷാജഹാൻ, ബിനു ആതിര, അനിൽ കുമാർ , സജിൻ വെള്ളൂർക്കോണം എന്നിവരാണ് ഇന്ന് ജയില്‍ മോചിതരായത്.