കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ക്രമക്കേട് : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പരീക്ഷ ഭവനിൽ ഉൾപ്പെടെ വ്യാപക ക്രമക്കേട് നടക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ടു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി രജിസ്ട്രാർക്കു അയച്ച ഉത്തരവാദപ്പെട്ട ഫയലുകൾ കാണേണ്ടയാള്‍ കാണും മുൻപ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിലാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. ഫയൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് സംബന്ധിച്ച് സർക്കാർ മറുപടി പറയണമെന്നും കെഎം അഭിജിത് കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് കായണ്ണയിൽ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര പേപ്പർ റോഡിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കെഎം അഭിജിത് ആവശ്യപ്പെട്ടു. മന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും വേണം. ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മിന്നോട്ടു പോകും.

KM AbhijithKS
Comments (0)
Add Comment