എസ്എഫ്ഐയുടെ കലാലയ ഫാസിസത്തിനെതിരെ തൃശൂരില്‍ കെ.എസ്.യുവിന്‍റെ പ്രതിഷേധ പാട്ടരങ്ങ്

Jaihind News Bureau
Tuesday, July 16, 2019

എസ്എഫ് ഐയുടെ കലാലയ ഫാസിസത്തിനെതിരെ തൃശ്ശൂരില്‍ കെഎസ്.യുവിന്‍റെ നേതൃത്വത്തില്‍ പാട്ട് പാടി പ്രതിഷേധിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പാട്ടുപാടിയ വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ നേതാക്കള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ്  “നിങ്ങള്‍ വരൂ, നമ്മള്‍ക്കൊരുമിച്ച് ആടാം പാടാം.. കാവലായി ഞങ്ങളുണ്ട്” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്ഐയുടെ കലാലയ ഫാസിസത്തിനെതിരെ കെ.എസ്.യു തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പാട്ടരങ്ങ് സംഘടിപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പാട്ടരങ്ങ് സിപിഎം ഫാസിസത്തിന്‍റെ ഇരയായ പ്രമുഖ ദളിത് ആക്റ്റിവിസ്റ്റ് ചിത്രലേഖ ഉദ്ഘാടനം ചെയ്തു.

സിപിഎമ്മിന്‍റെ നേതൃത്വം എക്കാലത്തും അക്രമങ്ങള്‍ക്കും അക്രമികള്‍ക്കും കൂട്ട് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞു. കണ്ണൂര്‍ സ്വദേശിനിയായ തനിക്ക് സിപിഎമ്മിന്‍റെയും പോഷകസംഘടനകളുടെയും ഭാഗത്ത് നിന്നുമുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും ചിത്രലേഖ പരിപാടിയില്‍ പങ്കുവച്ചു. ആര്‍.ജി.എസ്.സി സംസ്ഥാന കോര്‍ഡിനേറ്റര്‍ അനൂപ് വി ആര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് മിഥുന്‍ മോഹന്‍, ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന്‍, കെ.എസ്.യു ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

teevandi enkile ennodu para