എം പാനൽ ജീവനക്കാരുടെ കുറവുമൂലം ഏറ്റവും അധികം സർവീസുകൾ മുടങ്ങിയത് ചെങ്ങന്നൂരിൽ

webdesk
Wednesday, December 19, 2018

KSRTC- MPanel

കെ.എസ്.ആര്‍.ടി.സി. എം പാനൽ ജീവനക്കാരുടെ കുറവുമൂലം ആലപ്പുഴയിൽ ഏറ്റവും അധികം സർവീസുകൾ മുടങ്ങിയത് ചെങ്ങന്നൂരിൽ. പമ്പാ സർവീസുകളടക്കം 22 ബസുകളാണ്‌ നിരത്തിലിറക്കാൻ കഴിയാതായത്. ജില്ലയിൽ മൊത്തം ഡിപ്പോകളിലായി 49 സർവീസുകളാണ് മുടങ്ങിയത്. കുട്ടനാട് തുടങ്ങിയ ഉൾപ്രദേശങ്ങളിൽ യാത്ര പ്രശനം പരിഹരിക്കുന്നതിനായി ഓർഡിനറി ബസുകൾ നിരത്തിലിറക്കാനാണ് പരമാവധി ശ്രമിക്കുന്നത്. വിവിധ ഡിപ്പോകൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ : ചെങ്ങന്നുർ -22, ആലപ്പുഴ ടൗൺ-7, ചേർത്തല -13, എടത്വ -7, ഹരിപ്പാട് -5, കായംകുളം -2[yop_poll id=2]