ഇതൊരു പാവം ബസ്; കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്ന് ആന്റണി രാജു, മന്ത്രിയ്ക്ക് നേരെ കെഎസ് ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം

Jaihind Webdesk
Saturday, November 18, 2023


നവ കേരള സദസിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാന്‍ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. റോബിന്‍ ബസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. നിയമം എല്ലാവരും പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും വ്യക്തമാക്കി. അതിനിടെ കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചു. നവകേരള സദസിനെതിരെയായിരുന്നു പ്രതിഷേധ സമരം.