ജനസാഗരമായി വിശ്വാസസംരക്ഷണ മഹാസമ്മേളനം

Jaihind Webdesk
Thursday, November 15, 2018

പത്തനംതിട്ടയെ ജനസാഗരമാക്കി കെ.പി.സി.സിയുടെ വിശ്വാസസംരക്ഷണ ജാഥകളുടെ മഹാസമ്മേളനം. സമാപനസേമ്മളനത്തിലേക്ക് വിശ്വാസം വ്രതമാക്കിയ പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോള്‍ പത്തനംതിട്ട അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. കോണ്‍ഗ്രസിന്‍റെ സമുന്നതരായ നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവര്‍ത്തകരും പൊതുസമൂഹവും മഹാസമ്മേളനത്തില്‍ പങ്കെടുത്തു.

Live Updates

മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയിൽ സി.പി.എമ്മിന്‍റെയും ബി.ജെ.പി യുടെയും ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി യും സി.പി.എമ്മും രഹസ്യ ബാന്ധവം ഉണ്ട്. മുഖ്യമന്ത്രി ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വിവേകം അല്‍പംപോലുമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്. ബി.ജെ.പി യുടെ രഥയാത്ര നനഞ്ഞ പടക്കമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല

വർഗീയതയെ തുരത്താനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. സുപ്രീം കോടതി വിധിയെ നിയമപരമായിത്തന്നെ നേരിടാനുള്ള സാധ്യതകളുണ്ടെന്നിരിക്കെ ഇതിനൊന്നും ശ്രമിക്കാതെ  മുഖ്യമന്ത്രിയും സർക്കാരും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കാട്ടുകയായിരുന്നു. മുഖ്യമന്ത്രി 14 ജില്ലകളിലും പോയി ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഇപ്പോഴും നിലപാട് തിരുത്താന്‍‍ മുഖ്യമന്ത്രി തയാറായിട്ടില്ല. നകൊലപാതക രാഷട്രീയത്തിന്‍റെ വക്താക്കളായ സി.പി.എമ്മിന് നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കലാപത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശബരിമല വിഷയം പരിഹരിക്കാനുള്ള അവസാന അവസരവും സർക്കാർ നഷടപ്പെടുത്തി. ഇനി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മൻ ചാണ്ടി

ശബരിമലയെ കലാപഭൂമിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. പിണറായിയെ സംബന്ധിച്ച് വിശ്വാസം അനാചാരമാണ്. ശബരിമലയെ തകർക്കാനുള്ള ശ്രമത്തിൽ നിന്നും മുഖ്യമന്ത്രി പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.

കെ.സി വേണുഗോപാല്‍

ശബരിമലയിൽ രാഷട്രീയ അജണ്ട നടപ്പിലാക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വിശ്വാസ സമൂഹത്തിന്‍റെ മനസിൽ സർക്കാർ ഏൽപിച്ച മുറിവ് വളരെ വലുതാണ്
ബി.ജെ.പി യുടെയും സി.പി.എമ്മിന്‍റെയും മാച്ച് ഫിക്സിംഗ് ആണ് ശബരിമലയിൽ നടന്നത്. ശബരിമലയെ സംഘർഷ ഭൂമിയാക്കി രാഷട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഓർസിനൻസിലൂടെ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ട് കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ നിലപാട് ആവര്‍ത്തിക്കാന്‍ വേണ്ടി മാത്രം എന്തിനായിരുന്നു സര്‍വകക്ഷിയോഗം വിളിച്ചതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ യുക്തിരഹിതമായ തീരുമാനങ്ങളാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കേരളം ഇന്ന് ഹിറ്റ്ലര്‍ ഭരിക്കുന്ന സംസ്ഥാനമായി മാറി. അയ്യപ്പന് കാവലായി ക്രിമിനലുകളെയാണ് സര്‍ക്കാര്‍ ചുമതരപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഫാസിസ്റ്റാണെന്ന് ഓരോ ദിവസവും തെളിയുകയാണ്. വിശ്വാസികള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാനിമോൾ ഉസ്മാൻ

രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പിയും സി.പി.എമ്മും ശബരിമലയെ കരുവാക്കിയെന്നും സർക്കാർ ശബരിമലയെ യുദ്ധഭൂമിയാക്കി മാറ്റിയെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

കൊടിക്കുന്നിൽ സുരേഷ്

കേരളത്തിൽ  വർഗീയത വളർത്താനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ശ്രമിച്ചതെന്ന്  കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കെ.പി.സി.സി നടത്തിയ മേഖലാ ജാഥകളുടെ സമാപനസേമ്മളനത്തിലേക്ക് വിശ്വാസം വ്രതമാക്കിയ പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോള്‍ പത്തനംതിട്ടയിൽ എഴുതപ്പെട്ടത് പുതുചരിത്രമായിരുന്നു. കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരൻ, വർക്കിംഗ് പ്രസിഡന്‍റുമാരായ കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന വിശ്വാസസംരക്ഷണ ജാഥ പൊതുസമൂഹം  ഏറ്റെടുക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.