കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കും: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്:  കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഡിസിസി പ്രസിഡന്‍റുമാരെ ഉടൻ മാറ്റില്ല. പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും. കെഎസ്‌യു പുനഃസംഘടന രണ്ടാഴ്ചയ്ക്കം നടത്താനും ധാരണയായി. വി.ടി ബല്‍റാമിനായിരിക്കും ഇതിന്‍റെ ചുമതല. ജില്ലാ പ്രസിഡന്‍റുമാരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാന്‍ തീരുമാനമായെന്നും കെപിസിസി പ്രസിഡന്‍റ് കോഴിക്കോട് പറഞ്ഞു.

ചിന്തൻ ശിബിരത്തിലൂടെ കോൺഗ്രസിന് പുതിയ പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കും. ഘടനയും ശൈലിയും മാറും.  പ്രവർത്തന പോരായ്മ വിലയിരുത്തും. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ മുഖ്യ ശത്രു ബിജെപിയാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയുമാണ് എതിരാളികളെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.