ബെഹ്റയുടെ നിയമനം ആരെ സന്തോഷിപ്പിക്കാന്‍? മുഖ്യമന്ത്രി മറുപടി പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, December 4, 2018

Mullappally-Ramachandran-PC

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആരെ സന്തോഷിപ്പിക്കാനാണ് ബെഹ്റയുടെ നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്നും രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്ന പാരമ്പര്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻകുമാറിനെ കാലാവധി തീരുന്നതിന് മുമ്പ് എന്തിനു മാറ്റി ? മിന്നൽ വേഗതയിൽ ബെഹ്റയുടെ നിയമനം നടത്തിയത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരണം നടത്തണം. സർവഥാ യോഗ്യനെന്ന് പറയുന്ന വ്യക്തിയെ എന്തുകൊണ്ടാണ് എൻ.ഐ.എയിൽ നിന്ന് പുറത്താക്കിയതെന്ന കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷിച്ചില്ല. തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=70JYs8cCFBw

ആരെ സന്തോഷിപ്പിക്കാനാണ് ബെഹ്റയുടെ നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്ന പാരമ്പര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങൾ അന്നത്തെ കേരള ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്കറിയാം. ആഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് പിണറായി വിജയനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധികാരിക സ്വഭാവത്തോടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും നിയോജക മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്ത എം.എൽ.എയാണ് പിണറായിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.