കെ.പി.സി.സി യോഗങ്ങള്‍ മെയ് 14 ന് ചേരും

Jaihind Webdesk
Saturday, May 4, 2019

Mullappally-Ramachandran

കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, പാര്‍ലമെന്‍റ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്ത യോഗം മെയ് 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ വെച്ച് നടക്കും.

ഉച്ചതിരിഞ്ഞ് 3 മണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.