ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും സംയുക്ത യോഗം ജനുവരി 11ന് ഇന്ദിരാഭവനില്‍

Wednesday, January 9, 2019

Mullappally-Ramachandran-KPCC

ലോക്‌സഭാ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡി.സി.സി പ്രസിഡന്റുമാരുടേയും, കെ.പി.സി.സി. ഭാരവാഹികളുടേയും സംയുക്തയോഗവും, കെ.പി.സി.സി. അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ലോക്സഭാ മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ജനുവരി 11 ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരും. രാവിലെ 9.00ന് ഡി.സി.സി പ്രസിഡന്റുമാരുടേയും, കെ.പി.സി.സി. ഭാരവാഹികളുടേയും സംയുക്തയോഗം ചേരും.
11 മണിക്ക് കെ.പി.സി.സി. അംഗങ്ങളുടെ ജനറല്‍ ബോഡി യോഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് ലോക്സഭാ മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ചേരും.