നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

Jaihind News Bureau
Saturday, October 19, 2019

അഞ്ച് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറ് മണി വരെയാണ് പരസ്യ പ്രചരണത്തിനുളള സമയ പരിധി. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ എതിരാളികളെ വിറപ്പിച്ചാണ് യുഡിഎഫ് മണ്ഡലത്തിൽ കൊട്ടി കലാശത്തിന് തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകുമ്പോൾ വിജയമുറപ്പിച്ചിരിക്കുന്ന യുഡിഎഫ് നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

അതേസമയം, തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി . അഞ്ച് മണ്ഡലങ്ങളിലുമായി മൂവായിരത്തി അഞ്ഞൂറിലേറെ പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള ഇലക്ഷൻ സെല്ലിനാണ് സുരക്ഷ ചുമതല.