ബിജെപിയെ കടത്തി വെട്ടുന്ന കരിനിയമമാണ് പിണറായി വിജയൻ കൊണ്ടുവന്നത് : കൊടിക്കുന്നിൽ സുരേഷ് എംപി

Jaihind News Bureau
Tuesday, November 24, 2020

യുഡിഎഫിന് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ ആണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പ്പോലെ യുഡിഎഫ് തരംഗം ഇക്കുറി ഉണ്ടാകും.

ബിജെപിയെ കടത്തി വെട്ടുന്ന കരിനിയമമാണ് പിണറായി വിജയൻ കൊണ്ടുവന്നത്. ഇത് അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ജനങ്ങൾ ഏറെ വെറുക്കപ്പെട്ട സർക്കാർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. ഇടതു മുന്നണിയിൽ സീറ്റ് വിഭജനത്തിൽ വലിയ അതൃപ്തിയാണ് ഇക്കുറി ഉണ്ടായതെന്നും അദ്ദേഹം കൊല്ലം പ്രസ്സ് ക്ലബ്ബിന്‍റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പറഞ്ഞു.