ഗവർണറോട് മുഖ്യമന്ത്രിക്കുള്ളത് മൃദുസമീപനം; സെൻസസിൽ വിവാദ ചോദ്യങ്ങളില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നതിൽ ദുരൂഹത : കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Thursday, January 23, 2020

ഗവർണറോട് മുഖ്യമന്ത്രിക്കുള്ളത് മൃദുസമീപനമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇടത് സർക്കാർ ഒരു വശത്ത് ഗവർണറെ എതിർക്കുകയും മറു വശത്ത് പിന്തുണയ്ക്കുകയും ചെയ്യുന്നു. അതേ സമയം, സെൻസസിൽ വിവാദ ചോദ്യങ്ങളില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നതിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സർക്കാർ കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.