കുഴല്‍പ്പണക്കേസ് : നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

Monday, July 26, 2021

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ്. റോജി എം ജോൺ എംഎൽഎയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.

ബിജെപിയുടെ പങ്ക് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും പണത്തിന്‍റെ സ്രോതസും ബിജെപി നേതൃത്വത്തിന്‍റെ പങ്കും അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാതെ ഒതുക്കിതീർക്കാൻ സർക്കാർ ശ്രമിച്ചതുകൊണ്ടുണ്ടായ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.