കൊച്ചിയില്‍ വന്‍തീപ്പിടിത്തം; ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്

Jaihind Webdesk
Wednesday, February 20, 2019

കൊച്ചിയില്‍ വന്‍തീപ്പിടിത്തം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. അഞ്ചുനിലയുള്ള കെട്ടിടം പൂര്‍ണമായും കത്തുകയാണ്.

രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൊച്ചിയിലെയും ആലപ്പുഴയിലെയും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തില്‍നിന്ന് കനത്ത പുക ഉയരുന്നുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.[yop_poll id=2]