കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു ; എല്‍ഡിഎഫ് എതിർപ്പ് തള്ളി

Jaihind News Bureau
Saturday, March 20, 2021

കണ്ണൂര്‍ : അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു. എല്‍ഡിഎഫ് ഉയർത്തിയ എതിർപ്പുകൾ തള്ളി. ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്.

അതേസമയം കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുലൈമാന്‍ ഹാജിക്കെതിരായ പരാതിയെ തുടർന്ന്  പത്രിക നീക്കിവെച്ചു. സത്യവാങ്മൂലത്തിലെ വിവരങ്ങളിലെ പിശക് ചൂണ്ടിക്കാട്ടി യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. സ്വത്ത് വിവരങ്ങള്‍ കൃത്യമല്ലെന്നും ഭാര്യയുടെ കോളത്തിലെ പിശകും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നല്‍കിയത്.