‘സക്കാത്തും വിഷുകൈനീട്ടവും നല്‍കണം, സഖാക്കള്‍ക്കുവേണ്ടി മുന്തിയ വക്കീലന്മാരെ വയ്ക്കാനുള്ളതല്ലേ’; പരിഹസിച്ച് കെ.എം ഷാജി

Jaihind News Bureau
Tuesday, April 14, 2020

വിഷുക്കൈനീട്ടവും സക്കാത്തും സംസ്ഥാനത്തിന് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കെ.എം ഷാജി എംഎല്‍എ. വിഷുക്കൈനീട്ടവും സക്കാത്തും സംസ്ഥാനത്തിന് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കെ.എം ഷാജി എംഎല്‍എ. ഷുക്കൂര്‍ കേസില്‍ അടുത്തുതന്നെ വിധിവരാനിടയുണ്ടെന്നും സിബിഐക്ക് കേസ് വിട്ടുകൊടുക്കാതെ ജയരാജനേയും രാജേഷിനെയുമൊക്കെ രക്ഷപ്പെടുത്താന്‍ നല്ല ഫീസ് നല്‍കി വക്കീലിനെ വയ്ക്കാനുള്ളതാണെന്നും കെ.എം ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി!’- കെ.എം ഷാജി  കുറിച്ചു.