കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

Jaihind Webdesk
Friday, November 9, 2018

KM-Shaji Highcourt

അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ഷാജിക്ക് എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയായിരുന്ന എം.വി നികേഷ്‌കുമാർ നൽകിയ തെരഞ്ഞെടുപ്പ് ഹർജിയിലാണ് കോടതി നടപടി. തെരഞ്ഞടുപ്പ് പ്രചാരണ വേളയിൽ വർഗീയ ധ്രുവീകരണം നടത്തി എന്ന് കാണിച്ചാണ് ഹർജി നൽകിയത്.

എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി അറിയിച്ചു.