കെവിൻ വധക്കേസ് : ഇരുപത്തിയാറിലേക്ക് മാറ്റി

Jaihind Webdesk
Wednesday, March 20, 2019

Kevin-Murder Case

കെവിൻ വധക്കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി. കേസ് പരിഗണിച്ചിരുന്ന അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സ്ഥലം മാറിയതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. 26ന് പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. ഒന്നാം പ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, അഞ്ചാം പ്രതി ചാക്കോ എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.