‘ജോസ് കെ മാണിക്ക് സദ്ബുദ്ധി നല്‍കണം’ ; മാണിയുടെ കബറിടത്തിൽ കേരളാ കോൺഗ്രസിന്‍റെ പുഷ്പാർച്ചനയും കൂട്ടപ്രാർത്ഥനയും

Jaihind Webdesk
Tuesday, July 6, 2021

കോട്ടയം:  കെ.എം മാണി  ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടി  രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽഡിഎഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നെന്ന് കേരളാ കോൺഗ്രസ്. നിയമസഭ കയ്യാങ്കളി കേസിൽ  മാണിയെ അഴിമതിക്കാരനായി വീണ്ടും ചിത്രീകരിച്ച് ആക്ഷേപിക്കാൻ ശ്രമിക്കുന്ന എൽഡിഎഫിനൊപ്പം നിൽക്കുന്ന ജോസ് കെ മാണിക്കും റോഷി അഗസ്റ്റിനും സൽബുദ്ധി നല്‍കണമെന്ന് പ്രാർത്ഥിച്ച് കെ.എം മാണിയുടെ  കബറിടത്തിൽ  പാലായിലെ കേരളാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന.