ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ കേരളാ പൊലീസിന് അംഗീകാരം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ട്രാഫിക് ബോധവത്കരണം നടത്തിയതിനാണ് അംഗീകാരം. കംപ്യൂട്ടര്‍ ഗെയിം പോലെ പഠിപ്പിക്കുന്ന കേരളാ പൊലീസിന്‍റെ ട്രാഫിക് ഗുരു എന്ന ആപ്പ്ഈ രംഗത്തെ മികച്ച ആപ്ലിക്കേഷനുള്ള അവാര്‍ഡ് നേടി.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അവാര്‍ഡ് സമ്മാനിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി പ്രകാശ് അവാര്‍ഡ് ഏറ്റുവാങ്ങി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖ ആപ്പുകളെ പിന്നിലാക്കി ‘ട്രാഫിക് ഗുരു’ ഒന്നാം സ്ഥാനം നേടുകയായിരുന്നു.