സംസ്ഥാനത്ത് ശനിയാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കി ; തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ തുറക്കാം ; നിയന്ത്രണങ്ങള്‍ രോഗ ബാധിതരുടെ എണ്ണം കണക്കിലെടുത്ത്

Jaihind Webdesk
Tuesday, August 3, 2021

സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. ശനിയാഴ്ച്ചകളിലുള്ള ലോക്ഡൗൺ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച്ച നിയന്ത്രണങ്ങള്‍ പഴയപടി തുടരും. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ കടകളും തുറക്കാം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇനി മുതല്‍ ടിപിആർ അടിസഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം  രോഗ ബാധിതരുടെ എണ്ണം കണക്കിലെടുത്തുകൊണ്ട് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ നിശ്ചയിക്കും.

കൂടുതല്‍ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ സഭയില്‍ അവതരിപ്പിക്കും