കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന ബജറ്റ് പ്രഖ്യാപനം ഇന്ന്. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായത് സർക്കാരിന് തിരിച്ചടിയാകും. പുതിയ വരുമാന മാർഗം കണ്ടെത്തുകയാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ എന്തൊക്കെ പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
https://www.youtube.com/watch?v=m6wIWBXy8KM
പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിന്റെ പൊതു കടം വർദ്ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക മേഖലയും തകർച്ചയിലാണ്. സംസ്ഥാനത്തെ ചെലവ് നിയന്ത്രിക്കാൻ കഴിയാത്തത് ധനസ്ഥിതിയെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ബജറ്റ് പ്രഖ്യാപനം എന്നതും ധനമന്ത്രി നേരിടുന്ന വെല്ലുവിളിയാണ്.
സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 2018-19ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം. അതേസമയം, സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയിൽ നിന്നു മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9,264.66 കോടി രൂപ വരുമാനം ലഭിച്ചു.
ഒന്നും രണ്ടും പ്രളയകാലങ്ങൾക്ക് ശേഷവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.