ശബരിമല സ്ത്രീ പ്രവേശനം : കേരള ബ്രാഹ്മണ മഹാസഭാ പുനഃ പരിശോധന ഹർജി നൽകി

Jaihind Webdesk
Sunday, October 14, 2018

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ കേരള ബ്രാഹ്മണ മഹാ സഭാ സുപ്രീം കോടതിയിൽ പുനഃ പരിശോധന ഹർജി നൽകി. യാഥാർഥ്യം മനസിലാക്കാതെ ഒട്ടകപക്ഷിക്ക് സമാനം ആയ സ്വഭാവം ആണ് ഭരണഘടന ബെഞ്ച് സ്വീകരിച്ചത് എന്ന് ബ്രാഹ്മണ മഹാ സഭ ഹർജിയിൽ പറയുന്നു.

മതപരം ആയ വിവേചനം ഇന്ത്യൻ ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്ന് കേരള ബ്രാഹ്മണ മഹാസഭ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യ കാഴ്ചപ്പാടിന് അനുസരിച്ച് അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗം അല്ലെന്ന് കണ്ടെത്തിയ ഭരണഘടന ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി തെറ്റാണെന്ന് പറയുന്ന സഭ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ശബരിമലയുടെ ആചാര കാര്യങ്ങളിൽ യാതൊരു അധികാരവും ഇല്ലെന്നും പറയുന്നു.

മഹേന്ദ്രൻ കേസിൽ ഹൈകോടതിയിൽ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് നൽകിയ സത്യവാങ് മൂലത്തിൽ പല തെറ്റുകളും ഉണ്ട്. ഈ തെറ്റുകൾ ആണ് ഭരണഘടന ബെഞ്ച് ആശ്രയിച്ചത് എന്നും ബ്രാഹ്മണ മഹാ സഭ പറയുന്നു.ഓരോ ദിവസവും ശബരിമല വിഷയത്തിൽ പുനപരിശോധന ഹർജികൾ കോടതിയിൽ എത്തികൊണ്ടിരിക്കുകയാണ്. ഇന്നലെ NSS ന്റെ വാദങ്ങളെ എതിർത്തുള്ള മറ്റൊരു വ്യത്യസ്ത ഹർജിയും കോടതിയിൽ എത്തി.

 

https://www.youtube.com/watch?v=HM1uABbFAoY