എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാര്‍: ഏത് സംസ്ഥാനത്തേയും പിരിച്ചു വിടും: കെസി വേണുഗോപാല്‍

Jaihind Webdesk
Monday, August 5, 2019

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന തീരുമാനമെന്ന് കെ.സി വേണുഗോപാല്‍. ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വൈകാരികമായ വിഷയമാണ് കശ്മീര്‍. അത്തരമൊരു യാതൊരു ശ്രദ്ധയും ഗൃഹപാഠവും കൂടാതെ തങ്ങളുടെ ചെറിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഈ സര്‍ക്കാരിന്‍റെ നീക്കം.  കശ്മീര്‍ ജനതയെ ശത്രുക്കളാക്കി പ്രഖ്യാപിക്കുന്ന ഒരു തീരുമാനമായി ഇത് മാറുമെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കശ്മീരിലെ ജനതെയ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുക എന്നതാണ് നമ്മള്‍ എല്ലാ കാലത്തും സ്വീകരിച്ച നയം. വാജ്പേയി സര്‍ക്കാര്‍ അടക്കമുള്ള എല്ലാ സര്‍ക്കാരുകളുടേയും ലക്ഷ്യം അതായിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളഞ്ഞ്, ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സര്‍ക്കാരാണ് ഇത്. പാര്‍ലമെന്‍റ് സമ്മേളനം നീട്ടിയത് ദുഷ്ടലാക്കോടെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഏതെങ്കിലും സാഹചര്യം ഉണ്ടാക്കി ഇഷ്ടമില്ലാത്ത ഏത് സര്‍ക്കാറിനേയും പിരിച്ചുവിടാവുന്ന തരത്തിലുള്ള അപകടരമായ രീതിയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോവുന്നത്. ഇതിനെ പല്ലും നഖവും ഉപോയിച്ച് എതിര്‍ക്കേണ്ടതുണ്ട്.  യോജിക്കാവുന്നവരുമായെല്ലാം ചേര്‍ന്ന് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

teevandi enkile ennodu para