ജാർഖണ്ഡിലെ മഹാസഖ്യത്തിന്‍റെ മുന്നേറ്റം പ്രതീക്ഷിച്ചത് : കെ.സി വേണുഗോപാൽ

Jaihind News Bureau
Monday, December 23, 2019

ജാർഖണ്ഡിലെ മഹാസഖ്യത്തിന്‍റെ മുന്നേറ്റം പ്രതീക്ഷിച്ചതെന്ന് സംഘടന കാര്യ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സർക്കാർ രൂപീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹേമന്ദ് സോറൻ തന്നെയായിരിക്കും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി. ജാർഖണ്ഡിലെ ജനം പൗരത്വ ഭേദഗതി നിയമം തള്ളി എന്നാണ് ഫലം സൂചിപ്പിക്കുന്നത്. ബിജെപിയുടെ ധ്രുവീകരണ ശ്രമത്തിനേറ്റ തിരിച്ചടി കൂടിയാണ് ജാർഖണ്ഡിലെ ഫലം എന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

teevandi enkile ennodu para