ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയിലേക്ക് രാജ്യം നീങ്ങുന്നു : കെ.സി.വേണുഗോപാല്‍

Jaihind News Bureau
Wednesday, November 13, 2019

വ്യാവസായിക വളർച്ചയിൽ രാജ്യം പിന്നോട്ടടിച്ചുവെന്നും ബാങ്കിംഗ് മേഖല തകർന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. നോട്ട് നിരോധനം കഴിഞ്ഞ് 100 കോടിയുടെ കള്ളപ്പണം പോലും പിടിച്ചെടുക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. ജിഎസ്ടി നടപ്പിലാക്കിയത് ഏറ്റവും വൃത്തിയെട്ട രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയിലേക്കാണ് നീങ്ങുന്നത്. ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങി നടക്കുന്ന പ്രധാനമന്ത്രിയായി ഇന്ത്യൻ പ്രധാനമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജീവ് ഗാന്ധിയുടെ ജീവൻ വച്ച് കളിച്ചതുപോലെ എസ്.പി.ജി. സുരക്ഷ പിന്‍വലിച്ച് സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ജീവൻ വച്ച് കളിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.