കർണാടക മന്ത്രിസഭാ വികസനം ഇന്ന്

Friday, June 14, 2019

കർണാടക മന്ത്രിസഭാ വികസനം ഇന്ന് നടക്കും. സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ നാഗേഷ്, കെപിജെപിയുടെ ഏക അംഗം ആർ. ശങ്കർ എന്നിവരാണ് ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.  ഉച്ചയ്ക്ക് ഒരു മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.  ജെഡി-എസിലെ രണ്ടു പേരുടെയും കോൺഗ്രസിലെ ഒരു അംഗത്തിന്‍റെയും ഒഴിവാണുള്ളത്.

കഴിഞ്ഞ ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയിൽ ശങ്കറിനു മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് നാഗേഷും ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ ബിജെപിക്ക് കഴിയാത്തതിനെത്തുടർന്ന് ഇരുവരും കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു പിന്തുണയുമായി മടങ്ങിയെത്തി.