ഡി.കെയ്ക്ക് പിന്തുണയറിയിച്ചതിന് പിന്നാലെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച് കുമാരസ്വാമി

Jaihind News Bureau
Saturday, September 7, 2019

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ അമ്മയെ വസതിയിലെത്തി ആശ്വസിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.കെയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ജനതാദള്‍ എസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെയുടെ അമ്മ ഗൗരമ്മയെ കുമാരസ്വാമി സന്ദര്‍ശിച്ചത്.

ശിവകുമാറിനോട് ഇങ്ങനെ ചെയ്യാന്‍ ബിജെപിയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും മകന്‍റെ വളര്‍ച്ചയില്‍ ബിജെപി അസുയയാണ് എന്നുമായിരുന്നു മാധ്യമങ്ങളോട് ഗൗരമ്മയുടെ പ്രതികരണം.

അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈര്യമാണെന്ന് ശിവകുമാര്‍ നേരത്തെ  പ്രതികരിച്ചിരുന്നു. തന്‍റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്നും നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.