കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍ നാരായണന്‍ അന്തരിച്ചു

Jaihind News Bureau
Sunday, November 24, 2019

കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ നാരായണൻ (68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കടന്നപ്പളളി – പാണപ്പുഴ പഞ്ചായത്തിലെ പാണപ്പുഴയാണ് സ്വദേശം.

ദീര്‍ഘകാലം മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷൻ സ്ഥാപക പ്രസിഡന്‍റ്, പിലാത്തറ അര്‍ബന്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് , കയര്‍ ഫെഡ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ ജാനകി. മക്കള്‍ ഗിരിജ , ഗിരീഷ്. മരുമക്കള്‍ രമേശന്‍, സുമിത.

ഇന്ന് രാവിലെ 11 മണി മുതൽ പഴയങ്ങാടിയിലും ഉച്ചക്ക് 12 മണി മുതല്‍ പാണപ്പുഴ കോണ്‍ഗ്രസ് ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് 5 മണിക്ക് പാണപ്പുഴ സമുദായ ശ്മശാനത്തില്‍.