ലോക മ്യൂസിക് ദിനത്തിൽ സമ്മാനമായി കണ്ണാന കണ്ണേ…

Jaihind Webdesk
Friday, June 21, 2019

 

ലോക മ്യൂസിക് ദിനത്തിൽ മലയാളികൾക്ക് സമ്മാനവുമായി കാണാനേ കണ്ണേ എന്ന ഗാനം. ടിജോ തങ്കച്ചനാണ് കവർസോങ്ങിന്‍റെ സംവിധാനവും ചിത്രസംയോജനവും നിർവ്വഹിച്ചരിക്കുന്നത്.

ലോക മ്യൂസിക് ദിനത്തോടെ ടിജോ തങ്കച്ചനും സുഹൃത്തകളും ചേർത്തുന്നു അണിയിച്ചു ഒരുക്കിയ കാണാനേ കണ്ണേ എന്ന മനോഹര ഗാനത്തിന്‍റെ കവർസോങും ആയിട്ടാണ് വയലിനിസ്റ്റ് ആയ വിഷ്ണു എസ് നായർ ഇത്തവണ എത്തിയിരിക്കുന്നത്. അങ്കമാലി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങില്‍ സംഗീത സംവിധായകൻ കൈലാസ് മേനോനാണ് കവർ സോങ്ങ് പുറത്ത് വിട്ടത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഋതിക വിജന്ത് ആണ്. വയലിൻ വിഷ്ണു വും കീബോര്‍ഡ് റായ്ബിനും ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധാനവും ചിത്രസംയോജനവും റ്റിജോ തങ്കച്ചനാണ് നിർവ്വഹിച്ചിരിക്കുന്നത്. ബേസിൽ അക്കുവാണ് ഛായാഗ്രഹണം