വിദ്വേഷ പരാമര്‍ശം ; കംഗണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

Jaihind Webdesk
Tuesday, May 4, 2021

വിദ്വേഷകരമായ പരാമർശം പങ്കുവെച്ചതിന് പിന്നാലെ നടി കംഗണ റണാവത്തിന്‍റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റർ. ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കംഗണയുടെ ആരോപണം.

‘ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്‍റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ’ – കംഗണ ട്വീറ്റ് ചെയ്തു.

കംഗണയുടെ വിദ്വേഷ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

ട്വിറ്റർ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റർ വക്താക്കള്‍ വ്യക്തമാക്കി. വിദ്വേഷകരമായ പരാമർശത്തിന്‍റെ പേരില്‍ നിയമാനുസൃതമായും നിഷ്പക്ഷമായും നിയമങ്ങൾ നടപ്പിലാക്കുന്നതായും ട്വിറ്റർ അറിയിച്ചു.