സുകുമാരന്‍ നായർക്കെതിരെ പ്രതികരണവുമായി കാനം രാജേന്ദ്രന്‍

Jaihind Webdesk
Tuesday, April 6, 2021

കോട്ടയം : എന്‍എസ്എസ് ജനറല്‍  ജി. സുകുമാരന്‍ നായർക്കെതിരെ  കാനം രാജേന്ദ്രന്‍ രംഗത്ത് . സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്‍റെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. സുകുമാരന്‍ നായർക്ക് രാഷ്ട്രീയമുള്ളത് കൊണ്ടാണ് ഭരണമാറ്റം വേണമെന്ന് പ്രസ്താവന നടത്തിയതെന്ന് കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി.