കല്ലട ബസിലെ അക്രമം: അറസ്റ്റിലായ ഏഴ് പേരുടെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

Jaihind Webdesk
Saturday, April 27, 2019

Suresh-Kallada

കല്ലട ബസിൽ മൂന്ന് യുവാക്കൾക്കു മർദനമേറ്റ കേസിൽ അറസ്റ്റിലായ ഏഴ് പേരുടെ കസ്റ്റഡി അപേക്ഷ മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. കല്ലട ബസിലെ ജീവനക്കാരുടെ മർദനത്തിനെതിരെ കൂടുതൽ പരാതികൾ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഉയരുന്നുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചാൽ കേസ് റജിസ്റ്റർ ചെയ്യാനാണ് നീക്കം.

കല്ലട ബസുകളിൽ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണം. ഒരു യാത്രക്കാരന്‍റെ നഷ്ടപ്പെട്ട ലാപ്ടോപ്പും തിരികെ കിട്ടാനുണ്ട്. സംഭവങ്ങളെക്കുറിച്ചുള്ള പ്രതികളുടെ ആദ്യ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതേത്തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അതിനിടെ സംസ്ഥാനത്ത് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് തുടരുകയാണ്. ഇന്നലെ 29 ഓളം ബസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. 8 ഓളം ബസുകൾ പിഴ ചുമത്തിയിട്ടുണ്ട്.[yop_poll id=2]