കോടികളുടെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെയും സി.പി.എമ്മിനെയും സംരക്ഷിക്കാനുള്ള പാർട്ടി ചാനലിന്‍റെ നീക്കം പൊളിയുന്നു. സ്വപ്നാ സുരേഷിന് യു.എ.ഇ കോൺസുലേറ്റിൽ ജോലി ലഭിക്കാൻ കോൺഗ്രസ് നേതാക്കൾ ശുപാർശ ചെയ്തുവെന്ന കൈരളി ചാനലിന്‍റെ വാർത്ത അടിസ്ഥാന രഹിതം. വെളിപ്പെടുത്തലുമായി എയർ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബ്ബ്.
സ്വപ്നയ്ക്ക് ജോലി നല്‍കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ആരും വിളിച്ചിട്ടില്ലെന്ന് ബിനോയ് ജേക്കബ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കൈരളി വാർത്താ ലേഖകരുടെ ചോദ്യത്തിന് താന്‍ ഇതേ മറുപടി പറഞ്ഞിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സ്വർണ്ണക്കടത്തില്‍ കടുത്ത പ്രതിരോധത്തിലായ മുഖ്യമന്ത്രിയെയും പാർട്ടിയെയും രക്ഷിക്കാനുള്ള ശ്രമമാണ് തെറ്റായ വാർത്ത നല്‍കിയതിലൂടെ പാർട്ടി ചാനല്‍ നടത്തിയതെന്നത് വ്യക്തമായി.