കഠിനംകുളം കൂട്ടബലാത്സംഗക്കേസിലും സിപിഎം ബന്ധം; പ്രതികള്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകര്‍

Jaihind News Bureau
Saturday, June 6, 2020

 

നാടിനെ നടുക്കിയ കഠിനംകുളം കൂട്ടബലാത്സംഗക്കേസിലും സിപിഎം ബന്ധം. സിപിഎമ്മിന്‍റേയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകരും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അടുത്ത അനുയായികളുമാണ്  പ്രതികൾ. പ്രദേശത്തെ   പ്രാദേശിക സിഐടിയു പ്രവർത്തകൻ നൗഷാദിന്‍റെ മരുമകനായ നൗഫലും മകൻ അക്ബർ ഷായും കേസിലെ പ്രതികളാണ്. നൗഫൽ ഇപ്പോള്‍ ഒളിവിലാണ്.

അതേസമയം നൗഫലിന് പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്നതായും ഇയാളെ പിടികൂടാൻ പൊലീസ് മനപൂർവ്വം അലംഭാവം കാണിക്കുന്നതായുള്ള  ആരോപണവും ശക്തമാണ്. ബലാത്സംഗം നടന്നു എന്ന് പറയുന്ന  10 ഏക്കർ സ്ഥലം പൗൾട്രി ഡവലപ്മെന്‍റ് കോർപ്പറേഷൻ പാട്ടത്തിന് എടുത്തതാണ്. ഈ സ്ഥലത്തിന്‍റെ ചുമതല വഹിക്കുന്നത് സി പി എം ബ്രാഞ്ച് സെക്രട്ടറിയാണ്. അതിനാല്‍ ബ്രാഞ്ച് സെക്രട്ടറി അറിയാതെ പ്രതികൾക്ക് അവിടെ കടക്കാനാകില്ലെന്ന് പ്രദേശത്തെ കോൺഗ്രസ് നേതാക്കളും പറയുന്നു. കേസിൽ പ്രാദേശിക കോൺഗ്രസ്  നേതാവിന് പങ്കുണ്ടെന്ന തരത്തിൽ സിപിഎം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെ കഠിനംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡി ജി പി ക്ക് പരാതി നൽകി.

രണ്ട് കുട്ടികളുടെ അമ്മയായ 23 കാരിയാണ് ഭർത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതി ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് വച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി ഓടി രക്ഷപെടുന്നതിനിടെ വഴിയിൽ കണ്ട കാർ യാത്രക്കാർ വീടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.