കെ.സുരേന്ദ്രൻ പുതുക്കിയ നാമനിർദ്ദേശ പത്രിക ഇന്ന് വീണ്ടും സമർപ്പിക്കും; തിരുത്ത് കേസുകളുടെ എണ്ണത്തില്‍

Jaihind Webdesk
Thursday, April 4, 2019

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.  നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. എന്നാൽ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സർക്കാർ നടപടി പ്രചാരണ വിഷയമാക്കുകയാണ് പത്തനംതിട്ടയിൽ ബിജെപി.[yop_poll id=2]