വിശ്വാസികളെ അടിച്ചമര്‍ത്താന്‍ പിണറായിക്ക് കഴിയില്ല: കെ സുധാകരന്‍

Jaihind Webdesk
Sunday, October 28, 2018

വിശ്വാസികളെ അടിച്ചമര്‍ത്താന്‍ പിണറായിക്ക് കഴിയില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. നാമജപ യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ലജ്ജാകരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമം കൊണ്ടും വിശ്വാസികളെ അടിച്ചമർത്താൻ പിണറായിക്ക് കഴിയില്ല.

https://www.youtube.com/watch?v=nBuEq0k3I7c

ശബരിമലയിൽ ഡ്യൂട്ടിക്ക് ക്രിമിനലുകളായ സഖാക്കളെ നിയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിശ്വാസത്തെ തകർക്കാൻ ഇത്തരം ക്രിമിനലിസം കൊണ്ട് സാധിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിൽ സേവനത്തിന് പാർട്ടി ഗ്രാമത്തില്‍ നിന്ന് സഖാക്കളെ കൊണ്ടുപോയി വിശ്വാസികളെ കൊണ്ടുപോയി അടിച്ചമർത്താമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമിച്ച സംഭവത്തെ കെ സുധാകരന്‍ അപലപിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷാ കണ്ണൂരിൽ നടത്തിയ സർക്കാരിനെ വലിച്ച് താഴെ ഇടുമെന്ന പ്രസംഗം ജനാധിപത്യത്തോടുള്ള ഭീഷണിയാണ്. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് ഭീഷണി മുഴക്കുന്നത് ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.