കാസര്‍ഗോഡ്-തിരുവനന്തപുരം 4 മണിക്കൂർ; ചെലവ് 1000 കോടി മാത്രം! കെ റെയിലിന് ബദല്‍ നിര്‍ദേശിച്ച് കെ സുധാകരന്‍ എംപി | VIDEO

Jaihind Webdesk
Sunday, March 20, 2022

 

കേരളത്തെ തകർക്കുകയും ജനങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്‍റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദല്‍ നിര്‍ദേശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.  ഫ്ളൈ ഇൻ കേരള വിമാന സർവീസെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ സാധിക്കും. 1,000 കോടി രൂപ മാത്രമാണ് ഇതിന് ചെലവ് വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി ഭാവി തലമുറയെ കടക്കാരാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി എന്തിനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ചോദിക്കുന്നു.

വീഡിയോ കാണാം:

 

https://www.facebook.com/ksudhakaraninc/videos/748585646084596