പാലായിൽ പ്രവർത്തകരുടെ ആവേശം ആയി പ്രചരണത്തിന് കെ സുധാകരൻ

Jaihind News Bureau
Wednesday, September 18, 2019

പാലായിൽ പ്രവർത്തകരുടെ ആവേശം ആയി പ്രചരണത്തിന് കെ സുധാകരൻ എംപി.  പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ പ്രചരണാർത്ഥം പാലായിലെത്തിയ കെ.സുധാകരൻ എം പി ക്ക് വൻ സ്വീകാര്യതയാണ്
ലഭിച്ചത്.

പ്രിയപ്പെട്ട നേതാവിനെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടുകൂടി പ്രവർത്തകർ കുടുംബയോഗങ്ങൾ ലേക്ക് സ്വീകരിച്ചത്. പ്രിയ നേതാവിന്‍റെ ഉജ്ജ്വല പ്രസംഗത്തിനായി നിരവധിപേരാണ് തടിച്ചുകൂടിയത്.  പാർട്ടിക്കാരോട് പോലും നീതിയും  മനുഷ്യത്വവും കാണിക്കാത്ത മുഖ്യമന്ത്രി എങ്ങനെ ജനങ്ങളോട് പെരുമാറുമെന്ന് കെ സുധാകരൻ ചോദിച്ചു.
കേരളത്തിൽ മഹാ ദുരന്തങ്ങൾ വന്നപ്പോൾ ഈ സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് തുടങ്ങിയ വൻ അഴിമതിയാണ് ഇന്ന് സംസ്ഥാനസർക്കാർ നടത്തുന്നതെന്നും ഇതിനെതിരെയുള്ള തിരിച്ചടി ആകും പാലയിലെ ഉപതെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയുടെ പിൻഗാമിയാകാൻ എന്തുകൊണ്ടും ജോസ് ടോം ഉചിതം ആണെന്നും പാലായിലെ ജനങ്ങൾക്ക് അത് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു