കൊന്ന ആര്‍.എസ്.എസുകാര്‍ ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍: പാര്‍ട്ടി ഗ്രാമത്തില്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സി.പി.എമ്മുകാര്‍ക്ക് മറുപടിയുമായി കെ. മുരളീധരന്‍

Jaihind Webdesk
Sunday, April 14, 2019

വടകര: വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുറുകിയിരിക്കുകയാണ്. സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടി സമാധാനത്തിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം.
ഇതിനിടെ കഴിഞ്ഞ ദിവസം സി.പി.എം പാര്‍ട്ടി ഗ്രാമമായ ചൊക്ലി-മേക്കുന്നില്‍ പ്രസംഗിക്കുന്നതിനിടെ തടസ്സപ്പെടുത്താന്‍ ശ്രമമുണ്ടായി. പ്രസംഗത്തിനിടെ ഇടപെടല്‍ നടത്തിയ സി.പി.എം പ്രവര്‍ത്തകന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

‘ശവകുടീരം പോലും വെച്ചേക്കില്ലാന്ന് പറയുമ്പോള്‍ അത് മനുഷ്യപ്പറ്റാണോ? ഷുക്കൂറിനെ കൊന്നത് എന്തിനാണ്? ആ കുട്ടി ചെയ്ത തെറ്റെന്താണ്? ഷുഹൈബിനെ കൊന്നു? എന്തിനാ കൊന്നേ? കൊന്നവര്‍ക്കുപോലും പറയാന്‍ പറ്റുന്നില്ല എന്തിനാ കൊന്നതെന്ന്.. കൃപേഷിനെ കൊന്നു.. ശരത്‌ലാലിനെ കൊന്നു.. ഫസലിനെ കൊന്നു..

ഇങ്ങനെ പ്രസംഗിക്കുമ്പോഴായിരുന്നു സി.പി.എമ്മിനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനെന്നതരത്തില്‍ സി.പി.എമ്മുകാരുടെ ചോദ്യം.. അപ്പോഴാണ് വസ്തുതാപരമായി കെ. മുരളീധരന്‍ മറുപടി പറയുന്നത്.
‘വലതുകൈയില്‍ ബോംബ് എറിഞ്ഞ ആര്‍.എസ്.എസുകാരന്‍ ഇന്ന് ഏത് പാര്‍ട്ടിയിലാണ്? ഒ.കെ. വാസു ഇന്ന് സി.പി.എമ്മിന്റെ നോമിനിയായി മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റായി.. രണ്ടാമന്‍ അശോകന്‍ എന്ന ആര്‍.എസ്.എസുകാരന്‍ സി.പി.എം പിന്തുണയില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. കൊന്ന ആര്‍.എസ്.എസുകാരെ വിളിച്ചു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആക്കിയിട്ട്. കൈയ്ക്ക് സ്വാധീനമില്ലെന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? കെ. മുരളീധരന്‍ ചോദിച്ചു.

വീഡിയോ കാണാം…