കെ.ടി ജലീലിന്‍റേത് അഴിമതിയില്‍ മൂങ്ങിയയാളുടെ ജല്‍പ്പനങ്ങള്‍ മാത്രം ; കെ മുരളീധരന്‍ എംപി

Jaihind Webdesk
Sunday, October 3, 2021

മുന്‍ മന്ത്രി കെടി ജലീലിനെതിരെ കടുത്ത വിമർശനങ്ങളുമായി കെ മുരളീധരന്‍ എംപി. കെടി ജലീലിന്‍റെ സമനില തെറ്റിയെന്നും അദ്ദേഹം പറയുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപ്പന്നങ്ങളായി മാത്രം കണ്ടാൽ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീൽ ധരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്‍റെ ഭാവിയെ ബാധിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രതികരണത്തെ വിമർശിച്ചുകൊണ്ടായിരുന്നു മുരളീധരന്‍റെ മറുപടി. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്‍റെ പ്രസ്താവന. ജലീൽ നടത്തിയ ആരോപണം തരംതാണുപോയെന്ന വിമര്‍ശനവുമായി എം കെ മുനീറും രംഗത്തെത്തിയിരുന്നു. ജലീൽ മരണത്തെപോലും ദുരൂഹമാക്കാൻ ശ്രമിക്കുന്നെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം.